ക്രൈം

ചെറുതുരുത്തിയില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

തൃശൂർ: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി സെല്‍വി 50 വയസ്സ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് സെല്‍വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരസ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. 

തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയാണിയാള്‍. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 

സംഭവത്തില്‍ തമിഴരസിനെ അറസ്റ്റ് ചെയ്തു. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം. പ്രതി കൃത്യം നടത്തിയത് മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തി പാലത്തിനടിയില്‍വച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിംഗ് ഷെഡ്ഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

Leave A Comment