ജാതിക്കായ മോഷ്ടാക്കൾ പിടിയിൽ
മാള: ജാതിക്കായ മോഷ്ടാക്കൾ പിടിയിൽ. പൊയ്യ പാലത്തിങ്കൽ റോഡിലുള്ള വീട്ടിൽ നിന്നും ജാതിക്കായ മോഷ്ടിച്ച പ്രതികളെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തടഞ്ഞ് വെച്ച് മാള പോലീസിന് കൈമാറുകയായിരുന്നു.കൊടുങ്ങല്ലൂർ സ്വദേശികളായ പ്രവീൺ 20 വയസ്സ്, സൂരജ് 20 വയസ്സ് എന്നിവരാണ് പിടിയിലായത്. മോഷണമുതൽ വിറ്റു കിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിച്ച പ്രതികളിൽ സൂരജ് എന്നയാൾ മുൻപ് ബൈക്ക് മോഷണ കേസിൽ ഉൾപ്പെട്ട ആൾ ആണ്.
മാള സ്റ്റേഷൻ SIമാരായ മുഹമ്മദ് ബാഷി, സുൽഫിക്കർ സമദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ജിബിൻ, സനേഷ്, രതീഷ്സിവിൽ പോലീസ് ഓഫീസറായ നവീൻകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
Leave A Comment