പോക്സോ കേസിൽ അധ്യാപകന് 12 വർഷം തടവ്
കൊടുങ്ങല്ലൂർ: ഏഴാം ക്ലാസ് വിദ്യാർഥിയോട് ലൈംഗികമായി അതിക്രമം കാണിച്ച അധ്യാപകനെ രണ്ട് വകുപ്പുകളിലായി 12 വർഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. മേത്തല പറമ്പിക്കുളം സ്വദേശി നടുമുറി ജയറാമിനെ (51)യാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് വി. വിനീത ശിക്ഷിച്ചത്. 2017-ൽ കൊടുങ്ങല്ലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Leave A Comment