ക്രൈം

പൂ​ജ​ക​ളെ​ച്ചൊ​ല്ലി ത​ർ​ക്കം : ജ്യേ​ഷ്ഠ​ന് കു​ത്തേ​റ്റു‌‌; അ​നു​ജ​ൻ അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ: കു​ടും​ബ​വീ​ട്ടി​ൽ ന​ട​ത്തു​ന്ന പൂ​ജ​ക​ളെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജ്യേ​ഷ്ഠ​നെ ക​ത്തി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രൂ​ർ നോ​ർ​ത്ത് വൈ​മീ​തി വെ​ളി​യി​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ് ഷി​ജു​വി​നാ​ണ് (28) കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ന​ന്തു ഷി​ജു​വി​നെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്‌​ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ പൂ​ജ​ക​ൾ ചെ​യ്യു​ന്ന​ത് ആ​ദ​ർ​ശ് ചോ​ദ്യം ചെ​യ്‌​ത​താ​ണ് അ​നു​ജ​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ത​ർ​ക്ക​ത്തി​നി​ടെ അ​ന​ന്തു, ആ​ദ​ർ​ശി​നെ പി​ന്നി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും തു​ട​ർ​ന്ന് ക​ത്തി​യെ​ടു​ത്ത് ആ​ദ​ർ​ശി​ന്‍റെ വ​ല​തു കൈ​ത്ത​ണ്ട​യി​ൽ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Leave A Comment