ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ചു; യുവതിക്കെതിരെ കേസെടുത്തു
കാസർഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. കാസർഗോട്ട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്.
ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
Leave A Comment