പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 40-കാരനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വില്ലേജ് ഐക്കരപ്പറമ്പ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ അജിത്ത് (40) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോലീസിന്റെ അന്വേഷണത്തിൽ, പ്രതിക്കെതിരെ കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട്, വടക്കേക്കര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി സ്ത്രീയ്ക്കെതിരായ ലൈംഗികാതിക്രമം, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ, അപകടകരമായ പ്രവൃത്തി എന്നിവ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് എസ്.യുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സൗമ്യ ഇ.യു., ഷാജു ഒ.ജി., അറഫാത്ത്, എ.എസ്.ഐമാരായ ഉമേഷ്, ജോസഫ്, ജി.എസ്.സി.പി.ഒ ജിജിൻ ജയിംസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, അമൽദേവ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment