ക്രൈം

ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററി മോഷണം; 18കാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: എരിശ്ശേരി പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന അഞ്ച് ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിൽ യുവാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

എടവിലങ്ങ് രാമൻകുളം സ്വദേശി മങ്കര വീട്ടിൽ ജെമിൻ (18) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂൺ 25-ന് പുലർച്ചെ 1 മണിക്കും 4 മണിക്കും ഇടയിലായിരുന്നു സംഭവം. എരിശ്ശേരി പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന അഞ്ച് ഓട്ടോറിക്ഷകളിൽ നിന്നാണ് ബാറ്ററികൾ മോഷണം പോയത്.

സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

എസ്.ഐ. സൗമ്യ, എസ്.ഐ. അറാഫത്ത്, സി.പി.ഒമാരായ ശ്യാംകുമാർ, ഷെമീർ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Leave A Comment