അതിരപ്പിള്ളിയിൽ ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വിറ്റ യുവാവ് പിടിയിൽ
ചാലക്കുടി: അതിരപ്പിള്ളി മേഖലയിൽ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് പിടികൂടി.
വെറ്റിലപ്പാറ ചിക്ലായി പ്ലാന്റേഷൻ ക്വാർട്ടേഴ്സിൽ പെരുമ്പറം വേണുവിന്റെ മകൻ അജയ് (26) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ചാലക്കുടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജെയ്സൺ ജോസ്, ഷാജി പി.പി., സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ചന്ദ്രൻ, ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Leave A Comment