ക്രൈം

ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; പുരോഹിതന്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ക്രൈസ്തവ പുരോഹിതൻ അറസ്റ്റിൽ.ഫാ. ഡെന്നീസ് പ്രവീണ്‍ എന്ന പുരോഹിതനെയാണ് ചവറ പൊലീസ് പിടികൂടിയത്.

ആത്മീയ ശുശ്രൂഷകള്‍ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിശ്വാസം ചൂഷണം ചെയ്ത് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പ്രതി പെണ്‍കുട്ടിയെ പലതവണ ക്രൂരമായി പീഡനത്തിനിരയാക്കിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

Leave A Comment