ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി; രണ്ടുപേർ പിടിയിൽ
തൃശ്ശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്.
പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും ഇയാളുടെ കൂട്ടാളിയുമാണ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കിണറ്റിൽ നിന്ന് സെന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്.
പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് സെന്താനവല്ലിയെ എത്തിച്ചതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ശാരീരിക ബന്ധത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ആക്രമണത്തിൽ സെന്താനവല്ലി മരിച്ചെന്ന് കരുതി മൃതദേഹം എടുത്ത് കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. മദ്യപാനത്തിനിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്
Leave A Comment