ക്രൈം

ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശിയായ എടക്കുഴി വീട്ടിൽഅബ്ദുള്‍ഖയ്യും (46) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

 കുട്ടിക്ക് സ്പെഷ്യൽ ക്ലാസ് എടുക്കാനൊന്നും മറ്റും പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിൽ വെച്ചും ഇയാള്‍  താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുക യായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘ മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എസ്ഐ മാരായ ഷാജൻ, ക്ലീറ്റസ്, ജോർജ് , സീനിയർ സിപി ഓ മാരായ ഉമേഷ്, സോണി, മെഹരുന്നിസ, രാഹുൽ, സി പി ഓ മാരായ ജിനേഷ്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment