രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ എസ്ഐടി പരിശോധന
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്ഐടി പരിശോധന. രാഹുലുന്റെ ലാപ്ടോപ്പ് ഉൾപ്പടെ കണ്ടെത്താനാണ് പരിശോധന നടന്നത്.
അന്വേഷണ സംഘം പത്ത് മിനിറ്റോളം വീട്ടിൽപരിശോധന നടത്തി. രാഹുലിനെ ഇവിടെ എത്തിച്ചിരുന്നില്ല. പരിശോധനയിൽ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് വിവരം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന് ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്.
രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു.
Leave A Comment