ക്രൈം

ഭാര്യയെയും, ഭർത്താവിനെയും വീടുകയറി മർദ്ധിച്ചതായി മാള പോലീസില്‍ പരാതി

മാള: ഭാര്യയെയും, ഭർത്താവിനെയും വീടുകയറി മർദ്ധിച്ചതായി പരാതി. പൊയ്യ കാർത്തികക്കാവ് ക്ഷേത്ര പരിസരത്ത് താമസിക്കുന്ന പടമാടൻ ജോബി, സോന ജോബി എന്നിവരെയാണ് കണ്ടാലറിയാവുന്ന ചില വ്യക്തികൾ ചേർന്ന് ഇന്നലെ രാത്രി വീട് കയറി  ആക്രമിച്ചത് .ഇരുവരെയും മാള ഗവ: ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. സ്ത്രിയെ ഉൾപ്പടെ ക്രൂരമായി മർദ്ധിച്ചവർക്കെതിെരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് അധികാരികൾ തയ്യാറാവണം എന്ന് ഇരുവരും ആവശ്യപ്പെട്ടു.

Leave A Comment