ക്രൈം

യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോണത്തുകുന്ന്: യുവാവിനെ ആക്രമിച്ച്  ഗുരുതരമായി പരിക്കേൽപിച്ച കേസ്സിലെ പ്രതി പിടിയിൽ.കോണത്തുകുന്ന് ചാണേലി പറമ്പിൽ ഫയാസ് അലിയെയാണ് കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ  ഇ ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 നവംബര്‍ അഞ്ചിനാണ് സംഭവം .കരുപ്പടന്ന മരക്കമ്പനിക്ക് സമീപം വച്ച് കോണത്ത്കുന്ന്    അടിമ പറമ്പിൽ സുൽഫിക്കറിനെ ഷിഫാസ്ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്‍ സുൽഫിക്കര്‍  ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ്സ് കൊടുത്തു. ഇതിലുള്ള  വിരോധത്താലാണ്  ഇരുമ്പ് വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment