മാളയിൽ ബസ്സിൽവെച്ച് പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമം; രണ്ട് പ്രതികൾ പിടിയിൽ
മാള :മാളയിലെ ബസിൽ വെച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച കേസ്സിൽ തമിഴ്നാട് ശിവകാശി സ്വദേശിനികളും സഹോദരികളുമായ രണ്ട് പ്രതികൾ റിമാന്റിൽ.
വ്യാഴാഴ്ച്ച ബസ്‌യാത്രക്കിടെ തുമ്പൂർ സ്വദേശിനിയായ യുവതിയുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപയാണ് പ്രതികൾ മോഷ്ടിച്ചത്. സംഭവത്തിൽ തമിഴ്നാട് മധുരൈ ശിവകാശി റെയിൽവേ ഉന്നതി സ്വദേശിനികളും സഹോദരികളുമായ സീന (28), മഞ്ജു (30) എന്നിവരെ മാള പോലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മാള പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ബെന്നി, ഷാലി, എ എസ് ഐ ഷാജിത, സി പി ഒ അഖിലേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave A Comment