ക്രൈം

മണിയറയിൽ മയക്കുമരുന്ന്; ഭാര്യവീട്ടിൽ MDMA ഒളിപ്പിച്ച നവവരൻ പിടിയിൽ

തിരൂർ: നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരൻ മണിയറയോട് ചേർന്ന ബാത്ത്റൂമിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലായി. തവനൂർ സ്വദേശിയായ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വിൽപനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴി നൽകി.തിരൂർ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ഷിബാനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി മയക്കുമരുന്ന് വധുവിന്റെ വീട്ടിൽ ഒളിപ്പിച്ച വിവരം പുറത്തുവന്നത്. വധുവിന്റെ വീട്ടിലെ മുകൾ നിലയിലുള്ള മണിയറയോട് ചേർന്ന ബാത്ത്റൂമിൽ നിന്നാണ് ബാക്കി എംഡിഎംഎ കണ്ടെടുത്തത്.

കാറിൽ നിന്നും ഭാര്യവീട്ടിൽ നിന്നുമായി ആകെ 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Comment