തൃശൂരിൽ രേഖകളില്ലാതെ ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി
തൃശൂർ: ദേശീയപാതയിൽ മുടിക്കോട് വച്ച് ബസ് യാത്രക്കാരനിൽ നിന്നു രേഖകളില്ലാതെ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി. ഇന്നു രാവിലെയാണു സംഭവം.
ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ കെ. ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്.
സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണു യുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തൃശൂർ എക്സൈസ് ആൻഡ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. റോയ്, ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Leave A Comment