ക്രൈം

മദ്യപാനത്തെ ചോദ്യം ചെയ്തു; ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു, ഭാര്യക്കും പരിക്ക്

കൊടുങ്ങല്ലൂർ:  അഴീക്കോട്‌ മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച ഭാര്യയെ മർദ്ദിച്ചു.അഴീക്കോട് രാമൻകുളത്ത് ജലീൽ (43) ഭാര്യ
സുൾഫത്ത് (34) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
സമീപത്തെ വീട്ടിൽ ഒരു സംഘം ആളുകൾ മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്ത തന്നെ
വീട്ടിൽ നിന്നും വിളിച്ചിറക്കി വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് ജലീൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് ഇന്ന് രാവിലെ കേസെടുത്തു.

Leave A Comment