കാപ്പ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു
കൊടകര:കാപ്പ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു. കൊടകര പുലിപ്പാറക്കുന്ന് കിഴക്കേടത്ത് വീട്ടിൽ ഉണ്ടപ്പൻ എന്ന് അറിയപ്പെടുന്ന നിഖിലിനെയാണ് കൊടകര ഇൻസ്പെക്ടർ ജയേഷ് ബാലൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പുലിപ്പാറക്കുന്ന് കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പ്രതിക്കെതിരെ കഴിഞ്ഞ രണ്ടു വർഷത്തത്തിനിടെ കൊടകര, ആളൂർ സ്റ്റേഷനുകളിൽ വധശ്രമം, സംഘം ചേർന്ന് അക്രമിക്കൽ, അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ASI ബൈജു എം.സ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു ചാതേലി, സി.പി.ഒ കിഷോർ ചന്ദ്രൻ എന്നിവരും അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ASI ബൈജു എം.സ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു ചാതേലി, സി.പി.ഒ കിഷോർ ചന്ദ്രൻ എന്നിവരും അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment