നിരോധിത പുകയില വിൽപന നടത്തിയ യുവാവ് പിടിയിൽ
കൊടകര: ചായക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ യുവാവ് പിടിയിൽ. മരത്തംപ്പിള്ളിക്കര ഷമീറിനെ(34 )നെയാണ് കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .
നൂറോളം പായക്കറ്റ് ഹാൻസാണ് ഇയാളുടെ കടയിൽ നിന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.പൊള്ളാച്ചിയിൽ നിന്നും പച്ചക്കറി ചാക്കിനുള്ളിലും അതിരാവിലെ എത്തുന്ന അന്യസംസ്ഥാന ബസുകളിൽ പുറമേക്ക് ഗന്ധം ഉണ്ടാകാത്ത തരത്തിൽ പൊതിഞ്ഞുമാണ് ഇയാൾ ഹാൻസ് എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം നാട്ടിലെ ധാരാളം യുവാക്കളും ഇയാളുടെ ഇയാളുടെ ഉപഭോക്താക്കളായിരുന്നു. ബേക്കറി സാധനങ്ങളുടെ കിറ്റുകളിലിട്ടാണ് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന.
സബ് ഇൻസ്പെക്ടർ സുരേഷ്.ഇ.എൻ എ.എസ്.ഐ ബിനു പൗലോസ്, സിവിൽ പോലിസ് ഓഫിസർ എം.കെ. സ്മിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ
ഉണ്ടായിരുന്നു

Leave A Comment