ചിമ്മിനി സംരക്ഷിത വനത്തിൽ വനം വകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു
വരന്തരപ്പിള്ളി : ചിമ്മിനി സംരക്ഷിത വനത്തിൽ വനം വകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിൻ്റയും ചിമ്മിനി ഡാമിൻ്റെയും അതിർത്തി പ്രദേശമായ ഒളകരകവയിലായിരുന്നു സംഭവം.
ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു.
അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ ഫാരിസ്, വിബിൻ, അനീഷ് എന്നിവർ ചേർന്ന് കുമാറിനെ കാടിന് പുറത്തെത്തിച്ചു വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലിസ് കേസ്സെടുത്തു.
Leave A Comment