എടമുട്ടം ബീവറേജ് ഔട്ട് ലെറ്റിൽ മോഷണം; 65000 രൂപയുടെ മദ്യകുപ്പികൾ കവർന്നു
എടമുട്ടം ബീവറേജ് ഔട്ട് ലെറ്റിൽ മോഷണം. 65000 രൂപയുടെ മദ്യകുപ്പികൾ കവർന്നു. വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് ബീവറേജിൻ്റെ ഷട്ടർ പൊളിച്ച് മോഷണം നടന്നത്. 
വില കൂടിയ മദ്യക്കുപ്പികളാണ് ഏറെയും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെളിവുകൾ നശിപ്പിക്കുന്നതിനായി മുളകുപ്പൊടി വിതറിയാണ് മോഷ്ടക്കൾ മോഷണം നടത്തിയിരിക്കുന്നത്. 
രാവിലെ ഔട്ട്ലെറ്റ് തുറക്കാൻ വന്നപ്പോഴാണ് ജീവനക്കാർ മോഷണ വിവരമറിയുന്നത്.
വലപ്പാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment