ജില്ലാ വാർത്ത

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്; സിപിഎം നേതാവ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണകേസിൽ ഇഡി അറസ്റ്റിലുള്ള സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ നൽകിയ ജാമ്യ ഹർജി കോടതി തള്ളി. ഇത് രണ്ടാം തവണയാണ് കൊച്ചിയിലെ പിഎംഎൽഎ കോടതി  ജാമ്യ ഹർജി തള്ളുന്നത്. 

വടക്കാഞ്ചേരി നഗരസഭ കൗൺസിലറായ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ കേസിൽ പ്രധാന പങ്കുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 

എന്നാൽ മൊഴികളല്ലാതെ കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു അരവിന്ദാക്ഷന്‍റെ വാദം. കഴിഞ്ഞ സെപ്റ്റംബർ 27 നാണ് അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരൻ ജിൽസിനെയും ഇഡി തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. 

കേസിൽ ആദ്യഘട്ട കുറ്റപത്രം നേരത്തെ നൽകിയിട്ടുണ്ട്.

Leave A Comment