തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു
കോഴിക്കോട്: തട്ടം വിവാദത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. വനിത അവകാശ പ്രവർത്തക വിപി സുഹ്റയുടെ പരാതിയിലാണ് കേസെടുത്തത്.എന്നാൽ താൻ പറയാത്ത കാര്യങ്ങളിലാണ് പൊലീസ് നടപടിയെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. തട്ടം ഇടാത്ത സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ എഴുത്തുകാരിയും പ്രോഗ്രസീവ് മുസ്ലിം വിമൻസ് ഫോറം പ്രസിഡന്റുമായ വി പി സുഹ്റ പൊലീസിൽ പരാതി നൽകിയത്.
ഈ പരാതിയിലാണ് നടക്കാവ് പൊലീസിന്റെ നടപടി. ഉമർ ഫൈസിക്കെതിരെ മതസ്പർദ്ധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Leave A Comment