ജില്ലാ വാർത്ത

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹ തിരുനാള്‍; ഗതാഗത നിയന്ത്രണം ഇങ്ങനെ..

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗൺ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹ തിരുനാളിന്റെ ഭാഗമായി പോലീസ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. സാമൂഹ്യ വിരുദ്ധരുടെ ശല്യവും മറ്റും ഒഴിവാക്കാനായി ടൗണിൽ പള്ളി കോമ്പൗണ്ടിലും പരിസരത്തും പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജനുവരി 6,7,8 തീയതികളിൽ ഉച്ചക്ക് 2 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി 
ഗതാഗത നിയന്ത്രണം ഇങ്ങനെയാണ് 

  •  ...കൊടുങ്ങല്ലൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചന്തക്കുന്നിൽ നിന്നും ബസ് സ്റ്റാൻഡ് വഴി ബൈപ്പാസ് റോഡിലെത്തി തൃശൂർക്ക് പോകണം.
  • ...കൊടുങ്ങല്ലൂരിൽ നിന്നും  ചാലക്കുടി  ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചന്തക്കുന്നിൽ നിന്നും റൈറ്റ് തിരിഞ്ഞ് മാർക്കറ്റ്  റോഡ്  വഴി  കൊല്ലാട്ടി ജങ്ങ്ഷനിൽ നിന്നും  തിരിഞ്ഞു  പോകണം.
  • ....തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ക്രൈസ്റ്റ് ജംഗ്‌ഷനിൽ  യാത്രക്കാരെ ഇറക്കി മാർവൽ ജങ്ഷനിൽ   നിന്നും ലെഫ്റ്റ്  തിരിഞ്ഞ്  കൊല്ലാട്ടി ജങ്ങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മാർക്കറ്റ് റോഡ് വഴി ചന്തക്കുന്നിൽ എത്തി   തിരിഞ്ഞു  പോകണം.
  • ...തൃശൂരിൽ നിന്നും ചാലക്കുടി   ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ   മാർവൽ ജങ്ഷനിൽ  നിന്നും ലെഫ്റ്റ്   തിരിഞ്ഞു  പോകണം
  • ...ചാലക്കുടിയിൽ നിന്നും തൃശൂർ  ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ  മറീന ഹോസ്പിറ്റൽ   ജങ്ഷനിൽ നിന്നും  തിരിഞ്ഞ് മാർവൽ ജങ്ഷനിൽ എത്തി പോകണം
  • ....ചാലക്കുടിയിൽ നിന്നും ബസ് സ്റ്റാൻഡ്   ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ  മറീന ഹോസ്പിറ്റൽ   ജങ്ഷനിൽ നിന്നും  തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി   പോകണം.

Leave A Comment