ആംബുലന്‍സ് ഇടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു
ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി.പോത്തന്‍കോട് സ്വദേശി അലംകൃതയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛന്‍ ഷിബു അപകടം നടന്ന അന്ന്തന്നെ മരിച്ചിരുന്നു.ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ രക്തം പരിശോധിക്കാന്‍ ലാബ് തുറക്കുന്നതും കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു ഷിബുവും മകള്‍ അലംകൃതയും. രോഗിയെ ഇടുക്കിയില്‍ എത്തിച്ച് മടങ്ങിവരികയായിരുന്ന ആംബുലന്‍സാണ് ബൈക്കില്‍ ഇടിച്ചത്.
അപകടമുണ്ടായപ്പോള്‍ ആംബുലന്‍സ് ഓടിച്ച നേഴ്സ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Leave A Comment