ബിജെപിക്കാർ കർഷകരെ വഞ്ചിച്ചവർ, ക്രൈസ്തവരെ ആക്രമിക്കുന്നവര്‍': എം വി ജയരാജൻ
കണ്ണൂർ : റബ്ബറിന് തറവില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന അനുചിതമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രസ്താവനക്കെതിരെ വൈദികരിൽ നിന്ന് തന്നെ എതിർപ്പുയർന്നിട്ടുണ്ട്.കർഷകരെ വഞ്ചിച്ചവരാണ് ബിജെപി സർക്കാർ. യഥേഷ്ടം വിദേശത്ത് നിന്നും റബർ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് കൊണ്ടാണ് വില കുറഞ്ഞതെന്നതാണ് യാഥാർത്ഥ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ വ്യാപകമായി ആക്രമണങ്ങളും ഉണ്ടാകുന്നു. ഈ യാഥാർഥ്യങ്ങൾ ബിഷപ്പ് തിരിച്ചറിഞ്ഞില്ലെന്നും എംവി ജയരാജൻ പറഞ്ഞു.
ബിഷപ്പിന്റെ പ്രസ്താവന ആരെ സഹായിക്കാനാണെന്ന ചോദ്യമുയർത്തിയ ജയരാജൻ, കുടിയേറ്റ ജനത ആർച്ച് ബിഷപ്പിന്റെ പ്രസ്താവന തള്ളിക്കളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണൂരിൽ പറഞ്ഞു.
Leave A Comment