ജില്ലാ വാർത്ത

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം: ഫ​സ്റ്റ​ടി​ച്ച് എറണാകുളം ജി​ല്ല

കൊ​ച്ചി: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​വ​സാ​ന​വ​ര്‍​ഷ പ​രീ​ക്ഷ​യി​ല്‍ 87.55 ശ​ത​മാ​നം വി​ജ​യം നേ​ടി സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി ജി​ല്ല. 199 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 30,496 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​ത​യ​തി​ല്‍ 26,698 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത​നേ​ടി. 3,121 പേ​ര്‍​ക്ക് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ഒ​രു സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് സ്‌​കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ല​ത്തി​ലും ജി​ല്ല ഇ​ക്കു​റി ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ജ​യ ശ​ത​മാ​ന​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു ജി​ല്ല. 87.46 ശ​ത​മാ​ന​മാ​യി​രു​ന്നു അ​ന്ന് വി​ജ​യ ശ​ത​മാ​നം.

മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും ഈ ​വ​ര്‍​ഷം വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ല ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 79.59 ശ​ത​മാ​നം വി​ജ​യം നേ​ടി​യാ​ണ് ജി​ല്ല​യു​ടെ നേ​ട്ടം. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ജി​ല്ല. പ​രീ​ക്ഷ​യെ​ഴു​തി​യ 539 കു​ട്ടി​ക​ളി​ല്‍ 429 പേ​ര്‍ വി​ജ​യി​ച്ചു. 42 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം 13 പേ​ര്‍​ക്കു​മാ​ത്ര​മാ​യി​രു​ന്നു എ ​പ്ല​സ് നേ​ടാ​നാ​യ​ത്.

ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 1315 പേ​രി​ല്‍ 820 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 62.36 ശ​ത​മാ​ന​മാ​ണ് വി​ജ​യം നേ​ടി ര​ണ്ടാ​മ​താ​ണ്. 18 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം 1,097 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 1,102 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. 57.79 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ (വി​എ​ച്ച്എ​സ്ഇ) 76.01 ശ​ത​മാ​നം വി​ജ​യ​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 2,539 പേ​ര്‍ പ​രീ​ക്ഷ​യ​ഴു​തി​യ​തി​ല്‍ 1,793 പേ​ര്‍ ഉ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.

Leave A Comment