പറവൂരില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
പറവൂര്‍: വടക്കന്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
എറണാകുളത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കൊടുങ്ങല്ലൂരുനിന്ന് വടക്കന്‍ പറവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു.
Leave A Comment