ജില്ലാ വാർത്ത

നവവധുവിന് ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

പറവൂര്‍: പറവൂര്‍ സ്വദേശിനിയായ നവവധുവിന് ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പ്രതിയ്‌ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തണമെന്നതാണ് ആവശ്യം. കോഴിക്കോട് പന്തീരങ്കാവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പറവൂരിലേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്.

ഇന്ന് പെണ്‍കുട്ടിയുടെ മൊഴി എടുക്കും. വിവാഹത്തിന് ശേഷം പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് മര്‍ദ്ദന വിവരം വീട്ടുകാര്‍ അറിയുന്നത്. ഭര്‍തൃ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയെന്നും എന്നാല്‍ കേസ് എടുത്തില്ലെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം.

Leave A Comment