ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു; കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസ്
തിരുവല്ല: ആലപ്പുഴയിൽ ഒരാൾക്ക് കോളറ ബാധ. തലവടി സ്വദേശിയായ 48കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോളറ ബാധ സ്ഥിരീകരിച്ച തലവടി സ്വദേശി ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.കഴിഞ്ഞ ആഴ്ച ശക്തമായ വയറിളക്കവും ശർദിയെയുമുണ്ടായതിനെ തുടർന്ന് തലവടി സ്വദേശിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങളുള്ളതായി തിരിച്ചറിയുന്നത്. രോഗിയുടെ വീടിന്റെ സമീപത്തെ വീടുകളിൽ നിന്ന് ആരോഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണ്.

Leave A Comment