വിവാദ സ്ഥാപനത്തില്‍നിന്ന് ഇറച്ചി വാങ്ങിയിട്ടില്ലെന്ന് ബേക്കേഴ്സ് അസോ.
കൊച്ചി: കളമശേരിയില്‍ അഴുകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തില്‍ നിന്ന് റോയല്‍ ബേക്കേഴ്സ്, ബേക്കറി ബി (ബെസ്റ്റ് ബേക്കറി), റോയല്‍ ഫുഡ്, കെആര്‍ ബേക്കേഴ്സ്, എംആര്‍എ ബേക്കറി എന്നീ സ്ഥാപനങ്ങള്‍ മാംസം വാങ്ങിയിട്ടില്ലെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള.
എറണാകുളത്ത് നന്നായി പ്രവര്‍ത്തിക്കുന്ന ബേക്കറികളാണിത്. എങ്ങനെയാണ് ഈ ബേക്കറികളുടെ പേരുകള്‍ ലിസ്റ്റില്‍ വന്നതെന്ന് പരിശോധിക്കണമെന്നും അസോസിയേഷന് പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ പറഞ്ഞു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടക്കുന്ന പരിശോധനകള്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ അത് വ്യവസായത്തെ ദോഷമായി ബാധിക്കും വിധമാകരുതെന്നും അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി
Leave A Comment