ജില്ലാ വാർത്ത

ദേശീയപാത 66: വരാപ്പുഴ ഷാപ്പുപടി മുതൽ എസ്.എൻ.ഡി.പി. വരെ മീഡിയൻ സ്ഥാപിച്ചു തുടങ്ങി

വരാപ്പുഴ : ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങളുടെ പശ്ചാതലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന നടപടികൾക്കു തുടക്കമായി. വരാപ്പുഴ ഷാപ്പുപടി മുതൽ എസ്.എൻ.ഡി.പി. വരെയുള്ള ഭാഗത്തു സെന്റർ മീഡിയനുകൾ സ്ഥാപിക്കാൻ തുടങ്ങി.

പോലീസ്, മോട്ടോർ വാഹനവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ പരിശോധന ഈ ഭാഗത്തു നടത്തിയിരുന്നു. വരാപ്പുഴ - ചേരാനല്ലൂർ ഭാഗത്തെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ വരാപ്പുഴ പോലീസ് അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിൽ അപടങ്ങൾ തടയാൻ ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവന്നു.

അതിന്റെ ആദ്യപടിയായാണ് സെന്റർ മീഡിയൻ സ്ഥാപിക്കാൻ ആരംഭിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 12 ജീവനുകളാണ് ദേശീയപാതയിൽ ഇടപ്പള്ളി - മൂത്തകുന്നം മേഖലയിൽ പൊലിഞ്ഞത്. 11 പേരും മരിച്ചത് ചെറിയപ്പിള്ളി -വരാപ്പുഴ - ചേരാനല്ലൂർ ഭാഗത്താണ്. മരിച്ചവരെല്ലാവരും ഇരുചക്രവാഹന യാത്രികരുമാണ്. മീഡിയൻ വരുന്നതോടെ അപകടങ്ങൾ കുറയും. വലിയ വാഹനങ്ങൾ മറികടക്കുന്നതിനിടെയുണ്ടാകുന്ന കുരുക്കിനും ശമനമാകും. നീരിക്ഷണ ക്യാമറകൾകൂടി സജ്ജമാകുന്നതോടെ അപകടങ്ങൾ ഗണ്യമായി കുറയുമെന്നു കരുതുന്നു. അമിത വേഗം നിയന്ത്രിക്കുന്നതിന് വരാപ്പുഴ - ചേരാനല്ലൂർ ഭാഗത്ത് പോലീസ് - മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധന കാര്യക്ഷമമാക്കും.

Leave A Comment