ജില്ലാ വാർത്ത

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ :ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെയാണ് തൃശൂര്‍ പുഴയ്ക്കലില്‍ സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കി. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. തൃശൂര്‍ – കോട്ടയം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

Leave A Comment