കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ
പായിപ്ര: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസീയർ പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസീയർ പി.ടി സൂരജിനെയാണ് വിജിലൻസ് പിടികൂടിയത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൂരജിനെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും വിജിലൻസ് പിടികൂടിയത്.
ഇതിനുമുമ്പും പ്രതി ഇതേ ആളിൽ നിന്നും രണ്ടുതവണ കൈക്കൂലി വാങ്ങിയിരുന്നു. പായിപ്ര സ്വദേശിയുടെ പരാതിയിന്മേൽ വിജിലൻസ് എസ്പി മഹേന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave A Comment