അരിക്കൊമ്പൻ വിഷയം: അതിരപ്പിള്ളിയിൽ സർവകക്ഷിയോഗം
അതിരപ്പിള്ളി: അരിക്കൊമ്പൻ ആനയെ പറമ്പിക്കുളത്തെ മുതിരച്ചാലിൽ എത്തിക്കാനുള്ള നീക്കത്തിനെതിരേ അതിരപ്പിള്ളി പഞ്ചായത്തും. പറമ്പിക്കുളം വനമേഖലയും അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ വനമേഖലയും അതിർത്തി പങ്കിടുന്നുണ്ട്.
അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസികൾ വനവിഭവങ്ങൾ ശേഖരിക്കുന്നത് പറമ്പിക്കുളം വനമേഖലയിൽനിന്നാണ്.
പറമ്പിക്കുളം മേഖലയിൽനിന്ന് ആന അതിരപ്പിള്ളി പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങാൻ സാധ്യത ഏറെയാണ്. അതിനാൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും ഭാവികാര്യങ്ങൾ ചർച്ചചെയ്യാനും അതിരപ്പിള്ളി പഞ്ചായത്ത് തിങ്കളാഴ്‌ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആതിര ദേവരാജൻ അറിയിച്ചു. 11-ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം. എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളോടും വിവിധ സംഘടനാഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave A Comment