കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതി അറസ്റ്റില്‍
അങ്കമാലി: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
അങ്കമാലിയില്‍നിന്നാണ് യുവാവ് ബസില്‍ കയറിയത്. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്. ബസ് എടുത്തതോടെ യുവാവ് തന്റെ ശരീരത്തില്‍ കൈകൊണ്ട് ഉരസുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികചേഷ്ട കാട്ടുകയുമായിരുന്നെന്ന് യുവതി പറയുന്നു.
യുവതി അതിന്റെ വിഡിയോ പകര്‍ത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.

Leave A Comment