കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; 10 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
കണ്ണൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം, ഇന്ന് പുലർച്ചെ കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ ഒരു ബസ് യാത്രക്കാരൻ മരിച്ചു. 24 പേർക്കു പരിക്കേറ്റു. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസും തലശേരിയിൽ നിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വന്ന മിനി കണ്ടെയ്നർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
Leave A Comment