ജില്ലാ വാർത്ത

വാഴക്കോട് ആനക്കൊല: ആനയെ കുഴിച്ചിടാനെത്തിയവരിൽ ഒരാൾ പിടിയിൽ

തൃശൂർ: വാഴക്കോട്ടെ ആനക്കൊലയിൽ ഒരാൾ കൂടി പിടിയിൽ. പാലാ സ്വദേശി ഈച്ച ജോണി എന്ന വിളിപ്പേരിലറിയപ്പെടുന്ന ജോണിയാണ് പിടിയിലായത്. ആനയെ കുഴിച്ചിടാനെത്തിയ പാലാ സംഘത്തിലെ അംഗമായിരുന്നു ജോണി. കേസിൽ ഇതുവരെ 5 പേർ പിടിയിലായി. സ്ഥലമുടമ റോയ്, സഹായി ജോബി, ആനക്കൊമ്പ് കടത്തിയ അഖിൽ, വിനയൻ എന്നിവരാണ് നേരത്തെ പിടിയിലായത്.

വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങിയിരുന്നു. മുഖ്യപ്രതി മുള്ളൂര്‍ക്കര വാഴക്കോട് മണിയന്‍ചിറ റോയി ജോസഫ്, നാലാം പ്രതി മുള്ളൂര്‍ക്കര വാഴക്കോട് മുത്തുപണിക്കല്‍ വീട്ടില്‍ ജോബി എം ജോയി എന്നിവരാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഇവര്‍ വിവിധ സ്ഥലങ്ങളില്‍ യാത്രയായിരുന്നുവെന്നാണ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave A Comment