കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു
പറവൂർ: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി വടക്കേക്കര പഞ്ചായത്തംഗമായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ 10ന് വടക്കേക്കര പഞ്ചായത്ത് മുറവൻതുരുത്ത് 11-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ 21കാരിയായ നിഖിത ജോബിയാണ് വടക്കേക്കര പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
നിഖിതയുടെ പിതാവ് പി.ജെ. ജോബി ആയിരുന്നു ഇവിടത്തെ പഞ്ചായത്തംഗം. കൊടുങ്ങല്ലൂരിൽ വാഹന അപകടത്തിൽ ജോബി മരിച്ചതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജേർണലിസം പിജി ഡിപ്ലോമ കഴിഞ്ഞ നിഖിത സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ജോബിയുടെ സഹായിയായിരുന്നു. ജോബി 157 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ ജയിച്ചത്. പ്രസിഡന്റ് രശ്മി അനിൽകുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Leave A Comment