ജില്ലാ വാർത്ത

അ​ഷ്ട​മി രോ​ഹി​ണി നാ​ളി​ൽ ക​ണ്ണ​ന് അ​ണി​യാ​ൻ പൊ​ന്നി​ൻ കി​രീ​ടം

ഗുരുവായൂർ: അ​ഷ്ട​മി​രോ​ഹി​ണി ദി​ന​മാ​യ സെ​പ്റ്റം​ബ​ർ ആ​റി​ന് ബു​ധ​നാ​ഴ്ച ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന് പൊ​ന്നി​ൻ കി​രി​ടം സ​മ്മാ​നി​ക്കാ​നൊ​രു​ങ്ങി ഭ​ക്ത​ൻ. പി​റ​ന്നാ​ൾ ദി​ന സ​മ്മാ​ന​മാ​യി ക​ണ്ണ​ന് സ്വ​ർ​ണ്ണ കി​രീ​ടം സ​മ​ർ​പ്പി​ക്കു​ന്ന​ത് കോ​യ​മ്പ​ത്തൂ​രി​ൽ സ്വ​ർ​ണ​പ്പ​ണി ചെ​യ്യു​ന്ന തൃ​ശൂ​ർ കൈ​നൂ​ർ ത​റ​വാ​ട്ടി​ൽ കെ.​വി. രാ​ജേ​ഷ് ആ​ചാ​ര്യ​യെ​ന്ന ഭ​ക്ത​നാ​ണ്. സ്വ​ർ​ണ കി​രീ​ട​ത്തി​ന് 38 പ​വ​ൻ തൂ​ക്കം വ​രും.

നാ​ലാം ഓ​ണ​മാ​യ ച​ത​യ​ദി​ന​ത്തി​ൽ ഗു​രു​വാ​യൂ​ര​പ്പ​ന് വ​ഴി​പാ​ടാ​യി നൂ​റ് പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​കി​ണ്ടി ല​ഭി​ച്ചി​രു​ന്നു. ടി​വി​എ​സ് ഗ്രൂ​പ്പി​ന്‍റെ വ​ക​യാ​യാ​ണ് സ്വ​ർ​ണ കി​ണ്ടി സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​നു 49,50000 രൂ​പ വി​ല വ​രും. ച​ത​യ ദി​ന​ത്തി​ൽ ഉ​ച്ച​പൂ​ജ​ക്ക്‌ മു​ൻ​പാ​യി​ട്ടാ​യി​രു​ന്നു സ​മ​ർ​പ്പ​ണം.

Leave A Comment