ഗർഭിണിയ്ക്ക് രക്തം മാറി നൽകിയതിൽ നടപടി; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു; നഴ്സിന് സസ്‌പെൻഷൻ
പൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം ശ്രദ്ധക്കുറവ് മൂലം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് രക്തം നല്‍കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഡോക്ടർക്കും നഴ്സിനുമെതിരെ നടപടി എടുത്തു. രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സ്റ്റാഫ് നഴ്സിന് സസ്‌പെൻഷനും.
ഇന്നലെയാണ് പാലപ്പെട്ടി സ്വദേശി റുഖ്‌സാനക്ക് (26) രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് റുഖ്‌സാനയുടെ കുടുംബത്തിന്റെ തീരുമാനം.
Leave A Comment