ഒല്ലൂർ പള്ളി പെരുന്നാളിന് വെടിക്കെട്ടിനും കതിന പൊട്ടിക്കാനും അനുമതിയില്ല
തൃശൂർ: ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനത്തിനും കതിന പൊട്ടിക്കുന്നതിനും ജില്ല ഭരണ കൂടം അനുമതി നിഷേധിച്ചു. ഈ മാസം 23, 24 തിയതികളിലാണ് തിരുന്നാൾ.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ കതിന പൊട്ടിക്കുന്നതിനുള്ള ലൈസൻസിനും എക്സ്പ്ലോസീവ് റൂൾ 9(5) പ്രകാരം 100 കിലോഗ്രാം ഫയർ വർക്ക്സ് പൊട്ടിക്കുന്നതിനുള്ള പ്രത്യേക അനുമതിക്കായും പള്ളി തിരുന്നാൾ കമ്മിറ്റി ഭാരവാഹികൾ നൽകിയ അപേക്ഷ എ.ഡി.എം തള്ളി.
Leave A Comment