ജില്ലാ വാർത്ത

വയനാട് പൊലീസും മവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട്‌ മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍

പേര്യ: വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെ‌യ്തു. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവും ഉണ്ണിമായയുമാണ് കസ്റ്റഡ‌യിലാ‌യതെന്നാണ് സൂചന.

ഇന്നലെ രാത്രി പേര്യ ചപ്പാരം കോളനിയിലെ അനീഷിന്‍റെ വീട്ടില്‍വച്ചാണ് മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി‌യത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ സംഘത്തെ തണ്ടര്‍ബോള്‍ട്ടും പോലീസും വള‌യുകയായിരുന്നു. ‌

വെടിവെപ്പിനിടെ മൂന്നുപേര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. സംഘത്തില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും ഒരു എസ്‌എല്‍ആറും പിടിച്ചെടുത്തെന്നും തിരച്ചില്‍ തുടരുക‌യാണെന്നും പോലീസ് പറഞ്ഞു.

Leave A Comment