ജില്ലാ വാർത്ത

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുണ്ടറ: കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കേരളപുരത്ത് രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരാണ് മരിച്ചത്. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമയാണ് രാജീവ്.

രാജീവ് പ്രസിലെത്താത്തതിനെ തുടര്‍ന്ന് പ്രസിലെ ജീവനക്കാര്‍ വീട്ടിലെത്തി നടത്തിയ  പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരുന്നെങ്കിലും, വീടിന്റെ മുന്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. രാജീവിനെയും ഭാര്യ ആശയെയും തൂങ്ങി മരിച്ച നിലയിലും മകന്‍ മാധവിനെ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പരാധീനതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

Leave A Comment