മനോജ് മൂത്തേടൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മനോജ് മൂത്തേടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ മനോജ് മൂത്തേടൻ 16 വോട്ടുകൾ നേടി. എതിർ സ്ഥാനാർഥിയായിരുന്ന ഇടതുപക്ഷത്തിന്റെ എ.എസ് അനിൽ കുമാറിന് 9 വോട്ടുകളാണ് ലഭിച്ചത്. രണ്ട് ട്വന്റി ട്വന്റി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജില്ലാ കളക്ടറായിരുന്നു വരണാധികാരി.
യുഡിഎഫിന്റെ മുൻധാരണ പ്രകാരം തന്റെ കാലാവധി പൂർത്തിയാക്കിയ ഉല്ലാസ് തോമസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷൻ മെമ്പറാണ് മനോജ് മൂത്തേടൻ.
Leave A Comment