ജില്ലാ വാർത്ത

കളമശ്ശേരിയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ സ്‌കൂട്ടറിലിടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

കൊച്ചി: സിഗ്നൽ തെറ്റിച്ചെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. തൊടുപുഴ സ്വദേശി വലിയപറമ്പിൽ അസീസിന്റെ മകൻ സൽമാൻ (23) ആണ് മരിച്ചത്. പത്തടിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 

കളമശ്ശേരി ടിവിഎസ് ജംക്‌ഷനിൽ വെള്ളിയാഴ്‌ച്ച  ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്കു പോയ കാർ സിഗ്നൽ തെറ്റിച്ചെത്തി കളമശ്ശേരിയിലേക്ക് പോകുകയായിരുന്ന സൽമാന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൽമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment