വയനാട് നാളെ യുഡിഎഫ് ഹർത്താൽ
മാനന്തവാടി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ വയനാട് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. വയനാട്ടില്‍ രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ 9.30ന് ചെറിയമല ജംക്ഷനില്‍ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. വാരിയെല്ലിന് പൊട്ടലേറ്റു.

Leave A Comment