ജില്ലാ വാർത്ത

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ചമയ പ്രദര്‍ശനം ആരംഭിച്ചു

ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തിന് മുന്നോടിയായി ചമയ പ്രദര്‍ശനം ആരംഭിച്ചു. ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കു വേണ്ടി ഈ വര്‍ഷം ഭക്തര്‍ സമര്‍പ്പിച്ച ചമയങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

വിവിധ വലിപ്പത്തിലുള്ള കോലങ്ങള്‍, നെറ്റിപ്പട്ടങ്ങള്‍, പട്ടുകുടകള്‍, വക്കകള്‍, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം, കൈപ്പന്തം തുടങ്ങിയവയുടെ പ്രദര്‍ശനമാണ് ആരംഭിച്ചത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിലാണ് പ്രദര്‍ശനം. പ്രദര്‍ശനം 4 ദിവസം കൂടി തുടരും.

Leave A Comment