ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ 52 കാരൻ മുങ്ങിമരിച്ചു
ചാലക്കുടി: ചാലക്കുടി പുഴയുടെ കൂടപ്പുഴ തടയണയിൽമുങ്ങി മരണങ്ങൾ തുടർക്കഥയാവുന്നു. പുഴയിൽ കുളിക്കാൻ ഇറങ്ങിയ 52 കാരൻ മുങ്ങിമരിച്ചു. ഇന്ന് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ ചിറയത്ത് തൂക്കുപറമ്പിൽ വീട്ടിൽ സാബുവാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം തടയണയുടെ ഷട്ടറിൻ്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ചാലക്കുടി ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ മൃതദേഹം കരയിലേക്ക് മാറ്റി. മൂന്ന് മാസം മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ ചുഴിയിൽപ്പെട്ട് യുവാവ് മുങ്ങിമരിച്ചിരുന്നു.

Leave A Comment